ആദിവാസി പ്രശ്നങ്ങളില്‍ ആവശ്യമായ നടപടികളുണ്ടാവും- ജസ്റ്റിസ് ആന്റണി ഡൊമിനിക്

0

ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകള്‍ നേരില്‍ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വേണ്ടിയാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടലുകളിലും ഉണ്ടാകേണ്ട മാറ്റം, നടപ്പിലാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ക്ക് സമ്മേളനം അവസരമൊരുക്കി. മനുഷ്യാവകാശ കമ്മിഷന്‍ മുഖേന പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സമ്മേളനത്തില്‍ ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!