ആടിനെ വന്യജീവി കൊന്നുതിന്നു

0

 

കൂട്ടില്‍ കെട്ടിയ ആടിനെ വന്യജീവി കൊന്നുതിന്നു.ബത്തേരി മണിച്ചിറ മാവാടിക്കുന്ന് മഞ്ഞില്‍ റഹീമിന്റെ ഒരുവയസ്സുള്ള ആടിനെയാണ് കഴിഞ്ഞരാത്രി വന്യജീവി കൊന്നുപാതി ഭക്ഷിച്ചത്. ആടിനെ കൊന്നത് പട്ടിപ്പുലിയെന്ന് വനംവകുപ്പ്. വന്യജീവിയെ നിരീക്ഷിക്കാന്‍ കൂടിനുസമീപം ക്യാമറ സ്ഥാപിച്ചു.ആള്‍താമസമില്ലാത്ത വീടിന് സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ഒരു വയസ്സുളള ആടിനെയാണ് വന്യജീവി കൊന്നു പാതിഭക്ഷിച്ചത്.ഇന്ന് രാവിലെ റഹീം തീറ്റനല്‍കാനായി എത്തിയപ്പോഴാണ് ആടിനെ വന്യജീവി കൊന്നവിവരം അറിയുന്നത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മണിച്ചിറ മാവാടിക്കുന്നിലാണ് കഴിഞ്ഞദിവസം രാത്രി വന്യജീവി ആടിനെ കൊന്നുതിന്നത്. അഴികള്‍ക്കിടയിലൂടെ ആടിനെ പിടികൂടിയാണ് വന്യജീവി പാതിഭക്ഷിച്ചത്. സംഭവമറിഞ്ഞ വനംവകുപ്പ് സ്ഥല്ത്തെത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്നും ആടിനെ കൊന്നത് പ്ട്ടിപ്പുലിയാണന്നാണ് വനംവകുപ്പിന്റെ നിഗമനം. കൂടുതല്‍ നിരീക്ഷണത്തിന്നായി കൂടിനോട് ചേര്‍ന്ന് ക്യാമറയും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ആടിനെ വന്യജീവി കൊന്നതോടെ ആളുകളും ഭയപ്പാടിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!