വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സമ്മേളനം 2019 നവംബര്‍ 19ന്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സമ്മേളനം 2019 നവംബര്‍ 19ന് മാനന്തവാടിയില്‍ നടക്കും.സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടി ചേര്‍ന്ന സംഘാടക സമിതി യോഗം സി പി (ഐ ) എം ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ അധ്യക്ഷനായിരുന്നു.സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് വിശദീകരിച്ചു. പി.ടി.ബിജു, എം.റെജീഷ്, കെ.ടി.വിനു, പി.വി.പത്മനാഭന്‍, കെ.സുരേഷ്, സി.പി.മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.101 അംഗ സംഘാടക സമിതി അംഗങ്ങളേയും ഭാരവാഹികളായി കെ.എം. വര്‍ക്കി മാസ്റ്റര്‍ (ചെയര്‍മാന്‍) ടി.സുരേന്ദ്രന്‍ (കണ്‍വീനര്‍) കെ.പി.ശ്രീധരന്‍ ട്രഷറര്‍ എന്നിവരേയും തെരഞ്ഞെടുത്തു.