അംഗണ്‍വാടി ടീച്ചര്‍മാര്‍ക്കുള്ള മൊബൈല്‍ ഫോണ്‍ പരിശീലനം; സംഘാടകരും ടീച്ചര്‍മാരും തമ്മില്‍ കശപ്പിശ
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് തല അംഗണ്‍വാടി ടീച്ചര്‍മാര്‍ക്കുള്ള മൊബൈല്‍ ഫോണ്‍ പരിശീലന പരിപാടിയില്‍ സംഘാടകരും ടീച്ചര്‍മാരും തമ്മില്‍ കശപ്പിശ. ഇന്നും നാളെയുമായി മാനന്തവാടി ബ്ലോക്കിന് കീഴില്‍ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ചായിരുന്നു പരിശീലനം നിശ്ചയിച്ചിരുന്നത്. പരിശീലനം നടക്കുന്ന ഹാളില്‍ വെള്ളവും വെളിച്ചവും ഇല്ലാത്തതും നിശ്ചയിച്ചതിലും സമയം വൈകി പരിപാടി ആരംഭിച്ചതുമാണ് കശപിശക്ക് ഇടയാക്കിയത്. രാവിലെ 9.30ന് പരിശീലനം ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലിയില്‍ നിന്നടക്കം അംഗണ്‍വാടി ടീച്ചര്‍മാര്‍ പരിശീലനത്തിന് എത്തിയിരുന്നു. എന്നാല്‍ പരിശീലന ഹാള്‍ തുറക്കുമ്പോള്‍ സമയം 11 മണി. ഹാള്‍ തുറന്നപ്പോഴാകട്ടെ വന്ന മുഴുവന്‍ ടീച്ചര്‍മാര്‍ക്കും ഇരിക്കാന്‍ കസേരയോ ശുചിമുറിയില്‍ വെള്ളം പോലും ഇല്ലാത്ത അവസ്ഥ. ഒടുവില്‍ ഒരു വിഭാഗം ടീച്ചര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ വെള്ളവും വെളിച്ചവുമായെങ്കിലും സമയം 12.30. സമയം വൈകിയതുകൊണ്ട് തന്നെ ഇന്നത്തെ പരിശീലനം മാറ്റിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഐ.സി.സി.എസ് അധികൃതരുടെ നേതൃത്വത്തില്‍ ഫോണ്‍ ട്രെയിനിംഗില്‍ ഇന്നത്തേക്ക് ചെറുവിവിരം മാത്രം നല്‍കി വീണ്ടും നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.