അധ്യാപക അവാര്‍ഡ് ജേതാവിനെ ആദരിച്ചു.
2019-20 വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാവ് കുറുക്കന്‍മൂല ഗവ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക എസ് സത്യവതി ടീച്ചറെ നിരവില്‍പുഴ ജവഹര്‍ സ്മാരക വായനശാലയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സിന്ധു ഹരികുമാര്‍ അധ്യക്ഷനായ ചടങ്ങ് തൊണ്ടര്‍നാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി കേശവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതാരാമനും വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി യൂണിറ്റ് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി എന്നിവരും കൈമാറി. എം ഐ മോഹനന്‍ മാസ്റ്റര്‍ , കെ ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു വി എന്‍ വിനോദ് മാസ്റ്റര്‍ സ്വാഗതവും ജിഷ്ണു പി എം നന്ദിയും പറഞ്ഞു.