ആദിവാസി വിഭാഗങ്ങളുടെ ഗോത്രതാളലയ സമ്മേളനമായി മാറിയ ഗോത്ര ഫെസ്റ്റ് ശ്രദ്ധേയമായി.
നീർവാരം ഹയർ സെക്കണ്ടറി.സ്ക്കൂളിൽ നടന്ന ഗോത്ര ഫെസ്റ്റിൽ അടിയ, പണിയു, കുറമ,ഊരാളി, കാട്ടുനായ്ക്ക,കുറിച്യ സമുദായത്തിൽ പെട്ട ഒന്നാം ക്ലാസ്സുമുതലുള്ള വിദ്യാർഥികളുടെ ഗോത്രകലാപരിപാടികളാണ് അരങ്ങേറിയത്.സംഗിതാധ്യാപകൻറെ ജി ഗോപിനാഥിന്റെ ശിഷ്യണത്തിൽ ഇവർ കലാപരമായ കഴിവുകൾ പുറത്തെടുത്തതോടെ സദസ്സിന് ആസ്വാദകരമായ അനുഭൂതി നൽകി.ഗോത്ര വിഭാഗ വിദ്യാർഥികളുടെ ചിത്രരചന, ഗോത്ര വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, ഗിരീഷ് പെരുവകയുടെ ഗോത്രവർഗ്ഗത്തിന്റെ വിവിധ ഭാവങ്ങളുടെചിത്രപ്രദർശനം എന്നിവ പരിപാടിക്ക് കൊഴുപ്പേ കി . പ്രാർഥന വിദ്യാർഥികളായ ദേവിക, വിഷ്ണുമായെ, സീത എന്നിവ രു ടെഅവതരണംൾപ്പെടെ ആദിവാസി ഭാഷയിലായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ സാബു നീർ വാരം, ശാരദ അച്ചപ്പൻ, ദേവകി വി ജയൻ, പ്രിൻസിപ്പാൾ ജയ രാജൻ മാസ്റ്റർ, പ്രധാനധ്യാപകൻ മോഹനൻ മാസ്റ്റർ രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.