സ്ത്രീ സുരക്ഷ മാനന്തവാടി ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി
സ്ത്രീ സുരക്ഷ മാനന്തവാടി ജനമൈത്രി പോലീസിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി.ആദ്യഘട്ട പരിശീലനം ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക്.ബ്ലോക്ക് ട്രൈസം ഹാളിൽ ഒ.ആർ.കേളു എം.എൽ.എ. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ തിരിച്ചറിയാനും അതിനെ ചെറുക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും പിന്നീട് മറ്റ് വിഭാഗങ്ങളിലെ സ്ത്രീകൾക്കും പരിശീലനം നൽകുക എന്നതാണ് ജനമൈത്രി പോലീസ് ലക്ഷ്യം വെക്കുന്നത്.ചടങ്ങിൽ ബി. എൽ.എസ്.പദ്ധതികളുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി…കെ.എം. ദേവസ്യ നിർവ്വഹിച്ചു.സർക്കിൾ ഇൻസ്പെക്ടർ പി.കെ.മണി അദ്ധ്യക്ഷത വഹിച്ചു, നഗരസഭ കൗൺസിലർ റഷീദ് പടയൻ, T.D.o.കെ.ദിലീപ് കുമാർ,എൻ.എം.ഷാജി, സി.വി.പ്രകാശൻ, തുടങ്ങിയവർ സംസാരിച്ചു. ബിജു ജോസഫ് ക്ലാസ് എടുത്തു