മൗണ്ട് റാസി: കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി നടന്ന ഇന്റഗ്രല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഇന്നലെ വൈകീട്ട് അഞ്ചിന് നടവയല്‍ സി എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്നു.. വയനാട് ജില്ലയിലെ 30 ക ആര്‍ട്‌സ് ആന്റ് സയന്‍സ് കാമ്പസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ജില്ലാ സിൻഡിക്കേറ്റ് , ചേമ്പർ അഗങ്ങൾ എന്നിവർ പങ്കെടുത്തു.
അത്മീയം, ആദർശം, സംഘടന, കായികം, അസ്വദനം എന്നീ വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി
.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. നൂറുദ്ദീന്‍ റാസി സ്റ്റുഡന്റ് സമി റ്റ് ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് ജില്ലാ അദ്ധ്യക്ഷൻ ശമീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫള്‌ലുല്‍ ആബിദ്, കാബിനറ്റ് സെക്രട്ടറി ജസീൽ പരിയാരം,കാമ്പസ് സെക്രട്ടറി സഅദ് കുതുബി ,കാമ്പസ് കേഡർ അംഗം അജ്മൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post