ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആരംഭിച്ച പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയർമാൻ സി.കെ സഹദേവൻ ഉദ്ഘാടനം ചെയ്തു . ബത്തേരി അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു ക്ലാസ് മുറിയിലാണ് വിദ്യാർത്ഥികളും ,അധ്യാപകരും ശേഖരിച്ച പുരാവസ്തുക്കളുടെ പ്രദർശന മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.പുതുതലമുറക്ക് പരിചയം ഇല്ലാത്തതും അന്യം നിന്നതുമായ നിരവധി വസ്തുക്കൾ ഈ സ്ഥിരം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ കാല റേഡിയോ ,ഘടികാരങ്ങൾ തുടങ്ങി കൃഷി ഉപകരണമായ കലപ്പയടക്കം ഇവരുടെ ശേഖരത്തിൽ ഉണ്ട്. വ്യത്യസ്തമായ പലതരം അപൂർവ്വമായ വസ്തുക്കൾക്കുള്ള അന്വേഷണത്തിലാണെന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന അധ്യാപകൻ ഷാജൻ പറഞ്ഞു. ആധുനിക യുഗത്തിൽ വളരുന്ന കുട്ടികളെ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ ഈ പൈതൃക മ്യൂസിയം സഹായമാകുമെന്ന് സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ കോട്ടക്കൽ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.