സംസ്ഥാനത്ത് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കും. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കും. എം.പി.ഐ, ഹോര്‍ട്ടി കോര്‍പ്പ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെയറുകളില്‍ ഒരുക്കിയിട്ടുണ്ട്. സബ്സിഡി ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും മിതമായ വിലയില്‍ മേളയില്‍ നിന്നും വാങ്ങാവുന്നതാണ്.
സപ്ലൈകോയുടെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവരുന്ന വില്‍പ്പനശാല കോമ്പൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെയാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.