ജില്ലാ പദ്ധതി: കൂടിയാലോചന നടത്തി

0

ത്രിതല പഞ്ചായത്തുകള്‍ നഗരസഭകള്‍ വകുപ്പുകള്‍ എന്നിവയുടെ പദ്ധതി രൂപീകരണം ജില്ലാ പദ്ധതി രേഖയിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. ജില്ലയുടെ ആവാസ വ്യവസ്ഥ പരിഗണിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേത്. കൃഷി, കുടിവെള്ളം, വന്യമൃഗ ശല്യം എന്നിവ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള കര്‍മ്മപരിപാടിക്ക് രൂപം നല്‍കുന്നതിനും പൊതു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുമായി ആസൂത്രണ ഭവനില്‍ ചേര്‍ന്ന ജില്ലാതല കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി സി.കെ.ശിവരാമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, കെ.എല്‍.പൗലോസ്, ഉപസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!