ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ 10.30ന് ബാണാസുര സാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 10സെന്റീമീറ്റര്‍ തുറക്കും.മൂന്നാമത്തെ ഷട്ടര്‍ കൂടി തുറക്കുമ്പോള്‍ നീരൊഴുക്ക് സെക്കന്‍ഡില്‍ 17 ക്യുബിക് മീറ്റര്‍ എന്നതില്‍ നിന്നും 24.5 ക്യുബിക് മീറ്റര്‍ ആയി വര്‍ദ്ധിക്കുന്നതാണ്. ഇതു മൂലം കരമാന്‍ തോടിലെ ജലനിരപ്പ് നിലവില്‍ ഉള്ളതിനേക്കാള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ വര്‍ദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ പരിസരവാസികള്‍ പുഴയില്‍ ഇറങ്ങുവാന്‍ പാടില്ല.ഇരു കരകളിലും ഉള്ള താമസക്കാര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.