പ്രളയാന്തര സേവനങ്ങളുമായി കല്‍പ്പറ്റ ഗവ.ഐ.ടി.ഐ

0

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യ വൈദ്യൂതീകരണ സേവനങ്ങളുമായി കല്‍പ്പറ്റ ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥികളും അധ്യാപകരും. വയര്‍മാന്‍, പ്ലംബിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ട്രേഡുകളിലെ ഇന്‍സ്ട്രക്ടര്‍മാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 26 അംഗ ടീമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മുട്ടില്‍ ഗ്രാമപഞ്ചായത്തി ലെ 15ാം വാര്‍ഡ്, 4ാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഗൃഹോപകരണങ്ങള്‍ അറ്റകുറ്റപണി നടത്തുന്നതിനായി പ്രത്യേകം സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 37 വീടുകളിലെ ഗൃഹോപകരണങ്ങള്‍ക്ക് സേവനം ലഭ്യമായി. 31 വീടുകളിലെ വയറിംങ്, മറ്റ് മെയിന്റനന്‍സ് പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ നൈപുണ്യ കര്‍മ്മ സേനയും ഹരിത കേരളം ജില്ലാ മിഷനും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.പനമരം ഗ്രാമപഞ്ചായത്തില്‍ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ മുഴുവനായും വെള്ളം കയറി നശിച്ച 11 വീടുകള്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മണിയംങ്കോട് പ്രദേശത്തെ 6 വീടുകള്‍ എന്നിവിടങ്ങളില്‍ റീ-വയറിംങ് പ്രവൃത്തികളും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!