കേന്ദ്രത്തിന് രാഹുലിന്റെ കത്ത്

0

പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം അഭ്യര്‍ഥിച്ച് മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു. ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവര്‍ക്കാണ് രാഹുല്‍ കത്തയച്ചത്.
കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൂടുതല്‍ പ്രവര്‍ത്തികളെ ചേര്‍ക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം, തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 200 ആയി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളാണ് നരേന്ദ്ര സിങ് തോമറിന് അയച്ച കത്തില്‍ രാഹുല്‍ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ പ്രളയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. കനത്തമഴയും മണ്ണിടിച്ചിലും ആളുകളെ ഭവനരഹിതരാക്കി. മണ്ണും ചെളിയുമടിഞ്ഞ് നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി- രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.വയനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കണമെന്നാണ് നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നത്. വയനാട്ടില്‍ പുതിയ മെഡിക്കല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കണമെന്നാണ് നിതിന്‍ ഗഡ്കരിക്കുള്ള കത്തില്‍ രാഹുല്‍ അഭ്യര്‍ഥന.വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍, റോഡ് മാര്‍ഗം മാനന്തവാടിയിലേക്ക് പോകും. മൂന്നുദിവസം രാഹുല്‍ വയനാട്ടിലുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!