ഭരതനാട്യത്തിൽ നാട്യ വിസ്മയം തീർത്ത് വിൽ ബിൻ
അഞ്ചാം തവണയും വിജയം
മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.സി സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ ഇമ്മാനുവൽ. ഇമ്മാനുവൽ എലിസബത്ത് ദമ്പതികളുടെ മകനായ വിൽബിൻ ആറു വർഷമായി തൃശ്ശിലേരി സാബു മാസറ്ററുടെ കീഴിൽ കല അഭ്യസിച്ചു വരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർത്ഥിയായ വിൽബിൻകഴിഞ്ഞ അഞ്ചു വർഷമായി വിജയം കരസ്ഥമാക്കുന്നു.