മനോജ് മാസ്റ്റർ മൂന്ന് പതിറ്റാണ്ടിന്റെ നിറവിൽ

0

മക്കിയാട്:..സിബിസഇ കലോത്സവത്തിൽ 30 വർഷത്തിന്റെ നിറവിൽ നാട്യത്ന മനോജ് മാസ്റ്ററുടെ ശിഷ്യണത്തിൽ കുട്ടി പ്രതിഭകൾ ശ്രദ്ധേയരാകുന്നു.ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, കേരള നടനം, തുടങ്ങി നീളുന്ന നാട്യകലകളിൽ പുതുമയുർത്തുകയാണ് മാസ്റ്ററും കുടുംബവും. വിദേശത്തുനിന്നും നാട്യം അഭ്യസിക്കാൻ ഇദ്ദേഹത്തെ തേടി കലാപ്രേമികൾ എത്തുന്നു. ജീവിതത്തിൽ ഉടനീളം കലയെ സ്നേഹിക്കുകയും, ബഹുമാനിക്കയും ചെയ്യുന്ന ഇദ്ദേഹം നിരവധി പ്രതിഭകളെ രംഗത്തുണർത്തി. ടെലിവിഷൻ പരിപാടികളിൽ ഉൾപ്പെടെ തന്റെ സാന്നിധ്യമറിയിച്ച ഇദ്ദേഹത്തെ തേടി നാട്യരത്ത അവാർഡ് 2010, ആർട് ആൻഡ് കൾച്ചറൽ മൊമന്റ് ഓഫ് ഇന്ത്യ,കല ദർപ്പണം തുടങ്ങിയ നിരവധി പുരസ്കാരങ്ങളെത്തി. ജില്ലാ സംസ്ഥാന യുവജനോത്സവങ്ങളിൽ വിധി കർത്താവായും ഇദ്ദേഹം തിളങ്ങി. കലൈകാവാരി കോളേജ് (തിരുച്ചി) ഭരതനാട്യത്തിൽ ഡിപ്ലോമയും, ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം കലാമേഖലയിൽ പുത്തൻ പ്രതിഭകളെ നൽകി. തന്റെ ഗുരുവായ കലാമണ്ഡലം ചന്ദ്രിക ടീച്ചറിൽ നിന്നും കല അഭ്യസിച്ച ഇദ്ദേഹം പുഷ്പാഞ്ചലി എന്ന പേരിൽ വയനാടിന് കലാക്ഷേത്ര സമ്മാനിച്ചു. ഇന്ന് നാട്യലോകം നേരിടുന്ന വെല്ലുവിളികളെ നിസഹായതയോടെ അദ്ദേഹം വിവരിക്കുന്നു. യുവജനോത്സവത്തിൽ ന്യായമല്ലാത്ത രീതിയിൽ വിധി നിർണയിക്കുകയും കഴിവിനെ അവഗണിക്കുന്നതും ഗുരുശിഷ്യബന്ധം തന്നെ തകർക്കാൻ കാരണമാവുന്നു എന്നും അദ്ദേഹം പറഞ്ഞു. കുടുബത്തിൽ വളർന്നു വരുന്ന പുതു തലമുറയെ നാട്യ രംഗത്ത് സജീവ മാക്കുകയുമാണ് മനോജ് മാസ്റ്റർ.

Leave A Reply

Your email address will not be published.

error: Content is protected !!