പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം നാളെ എത്തും. ദുരന്തത്തില്‍പ്പെട്ട ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്. 15 ഹിറ്റാച്ചി, നാല് ജെ.സി.ബി. മൂന്ന് ട്രാക്ടറുകള്‍ തുടങ്ങിയ യന്ത്ര സാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍ തുടരുന്നത്. മഴ ശമിച്ചത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകര്‍ന്നിട്ടുണ്ട്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പുത്തുമലയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.