കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തമിഴ്‌നാട്

0

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍. വാക്സിന്‍ സര്‍ട്ടിഫിക്കറ്റും 72 മണിക്കൂര്‍ സമയ പരിധിയുള്ള ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. പരിശോധന ശക്തമാക്കണമെന്ന് സര്‍ക്കാര്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി.അതേസമയം, തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശനമില്ല. ഞായറാഴ്ചകളില്‍ ബീച്ചുകള്‍ അടച്ചിടാനും പുതിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്.തമിഴ്നാട്ടില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ലഭ്യമാകാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.’

Leave A Reply

Your email address will not be published.

error: Content is protected !!