അരിവയല്‍ പൊടിപ്പാറ തോമസ് ബാബു(62) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ(55),മകന്‍ സാജന്‍(25) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു പുലര്‍ച്ചെ നാലരയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിലമ്പൂര്‍ മമ്പാടിനു സമീപം വെച്ച് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. മൂവരെയും നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് ബാബു മരണപ്പെടുകയായിരുന്നു.നിലമ്പൂര്‍ ഉപ്പടയിലുള്ള സാറാമ്മയുടെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് അങ്ങോട്ടുള്ള യാത്രാമദ്ധ്യേയാണ് അപകടം.
Sign in
Sign in
Recover your password.
A password will be e-mailed to you.