വെള്ളം കയറിയ വീടുകളില്‍ വയറിംഗ് ചെക്ക് അപ്പ് നടത്തി
കെഎസ്ഇബി കോറോം സെക്ഷന്റെ ആഭിമുഖ്യത്തില്‍ വെള്ളം കയറിയ 200 ഓളം വീടുകള്‍ ഫ്രീയായി വയറിംഗ് ചെക്ക് അപ്പും തകരാറുകള്‍ പരിഹരിക്കുകയും ചെയ്തു.തൊണ്ടര്‍നാടിലെ വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട മുഴുവന്‍ വീടുകളിലെയും കണക്ഷന്‍ നാലു ദിവസത്തിനകം പുനസ്ഥാപിച്ചു നല്‍കാന്‍ അസി.എഞ്ചിനീയര്‍ സുരേഷ് ബാബു എ .ബി സബ് എഞ്ചിനീയര്‍മാരായ രാജേഷ് ,അബ്ദുല്‍ മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കെഎസ്ഇബി ജീവനക്കാരായ അഷ്‌റഫ് ,ഷറഫുദ്ധീന്‍, പ്രദീപന്‍, ജമാല്‍ വി, രതീഷ്.എം.വി, പ്രദേശത്തെ ഇലക്ട്രീഷ്യന്‍മാര്‍ ,എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി 20 പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തികള്‍ നടത്തിയത്