ദഫ് മുട്ടിൽ പുതിയ ചരിത്രം രചിച്ച് ഹോളി ഫേയ്സ് സ്കൂൾ
ഹൈസ്കൂൾ വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം
മക്കിയാട്:സി ബി എസ് ഇ സ്കൂളും സഹോദയയും സംയുക്തമായി നടത്തിയ കലോത്സവത്തിൽ ദഫ് മുട്ടിൽ പുതിയ ചരിത്രം രചിച്ച് ഹോളി ഫേയ്സ് സ്കൂൾ. കണ്ണൂർ ദാവൂദ് മാഷിന്റെ നേതൃത്യത്തിൽ പരിശീലനം നേടിയ കൊച്ചു കലാകാരന്മാരാണ് ഹൈസ്കൂൾ വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം നേടിയത്.പാരമ്പര്യത്തിന്റെ പ്രൗഡി പിളിച്ചോതുന്ന,കാലം മറക്കുന്ന കലാരൂപങ്ങളെ ഓർമ്മപ്പെട്ടത്തുകയായിരുന്നു അരങ്ങിൽ ഈ കൊച്ചു കലാകരന്മാർ.