പ്രളയം തിരിച്ചുതന്ന വിവാഹ ചമയങ്ങള്‍
പ്രളയത്തില്‍ നഷ്ടപ്പെടുമെന്ന് കരുതിയ മകന്റെ വിവാഹ വസ്ത്രങ്ങളും പുതുപെണ്ണിന്റെ താലിമാലയും തിരിച്ചു ലഭിച്ച സന്തോഷത്തിലാണ് മാനന്തവാടി പെരുവകയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മക്കിമല സ്വദേശി പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ്. പ്രളയത്തില്‍ വീട് വിട്ടെറെങ്ങേണ്ടി വന്നപ്പോള്‍ വീടിനകത്ത് പെട്ടുപോയ വിവാഹ വസ്ത്രങ്ങും സ്വര്‍ണ്ണാഭരണങ്ങളും അരയോളം വെള്ളത്തില്‍ സുഹൃത്തുക്കളോടൊപ്പം ചെന്ന് പുറത്തെടുത്ത് കരക്കെത്തിക്കുകയായിരുന്നു.ഈ മാസം 18 നാണ് ജോര്‍ജിന്റെ മകന്‍ സിബിന്റെ വിവാഹം. എറണാകുളം വൈറ്റിലയില്‍ വെച്ചാണ് വിവാഹം.വിവാഹത്തിനായി വീട് പെയിന്റ് അടിക്കുകയും വിവാഹ വസ്ത്രങ്ങളും പുതുപ്പെണ്ണിനുള്ള താലിമാലയും സ്വര്‍ണ്ണ മോതിരവുമെല്ലാം വാങ്ങി വീട്ടില്‍ സൂക്ഷിച്ചെങ്കിലും പ്രളയത്തില്‍ വീട് വിട്ട് ഇറങ്ങേണ്ടി വന്നപ്പോള്‍ ജോര്‍ജും കുടുംബവും ഇത്രയേറെ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. വീടിന്റെ ബര്‍ത്തിന് മുകളില്‍ വസ്ത്ര ബേഗുകള്‍ കയറ്റി വെച്ചിരുന്നു.എന്നാല്‍ പിന്നീട് വെള്ളം ക്രമാതീതമായി പൊങ്ങിയ വെള്ളം വീടിന്റെ ചുമര്‍പ്പൊക്കത്തിലെത്തിയപ്പോള്‍ ജോര്‍ജും കുടുംബത്തിന്റെയും നെഞ്ചിടിപ്പ് ഉയരുകയായിരുന്നു. എഴുപത്തി അയ്യായിരത്തോളം രൂപ മുടക്കിയാണ് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിച്ചത് .ഒടുവില്‍ വെള്ളം അല്പം കുറഞ്ഞപ്പോള്‍ ജോര്‍ജും കുടുംബവും അരക്കൊപ്പം വെള്ളത്തില്‍ വീടിനുള്ളിലെത്തി ബര്‍ത്തില്‍ വെച്ച വസ്ത്രങ്ങളും ആഭരണങ്ങളും പുറതെത്തിച്ചു.