ദുരന്തം താണ്ഡവമാടിയ പുത്തുമലയില്‍ മണ്ണിനടിയില്‍ പെട്ടുപോയവര്‍ക്കു വേണ്ടി തെരച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങളും ഇന്നും കാലത്ത് പുനരാരംഭിച്ചു. മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, സികെ ശശീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ തെരച്ചില്‍ പുനരാരംഭിക്കുമ്പോള്‍ സ്ഥലത്തുണ്ട് .
കാലാവസ്ഥ അനുകൂലമാണെന്നത് ഇന്ന് തെരച്ചില്‍ കൂടുതല്‍ സുഗമമാക്കുന്നുണ്ട്. കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് കുത്തിയാലിച്ച് നീരൊഴുക്കിനും കുറവു വന്നു. കള്ളാടി, ചുളുക്ക്, പുഴകളില്‍ നീരൊഴുക്കു ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവെ അനുകൂല കാലാവസ്ഥയാണ്. എട്ടോളം മണ്ണു മാന്തി യന്ത്രങ്ങളാണ് മണ്ണും ചെളിയും മറ്റും കോരി നീക്കുന്ന പ്രവര്‍ത്തി നടത്തുന്നത്. പുത്തുമലയില്‍ ഉരുള്‍ പൊട്ടലില്‍ ഇതുവരെ 10 പേരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. 8 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ മരിച്ച ശെല്‍വന്റെ ഭാര്യ റാമിയുടെ മൃതദേഹമാണ് ഒടുവില്‍ കിട്ടിയത്.