സ്കൂൾ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോ കോൾ ഉറപ്പ് വരുത്താൻ ഹരിതസേന
വയനാട് ജില്ല സി.ബി.എസ്.സി.കലോത്സവത്തിന് മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി .19, 20, 21 ന് ദിവസങ്ങളിൽ നടക്കുന്ന കലോൽസവം ശ്രദ്ധേയമായിരിക്കുകയാണ് ഗ്രീൻ ക്ലബ് വിദ്യാർത്ഥികളും സംഘാടകരും. കലോൽസവം തീർത്തും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം സ്കൂൾ പരിസരത്ത് വരുന്ന പ്ലാസ്റ്റിക്ക് മാലിന്യം വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നുണ്ട്. 27 സ്കൂളിലെ പ്രൻസിപ്പൾമാർ കൂട്ടായി എടുത്ത തീരുമനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് രഹിത കലോത്സവം എന്ന ആശയം ഉയർന്നു വന്നത്..ഇതിനായി വിദ്യാർത്ഥികൾക്ക് അധ്യാപകർ പ്രത്യേക പരിശിലനം നൽകിയിട്ടുണ്ട്. കുട്ടികൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും അവ മൂന്നായി വേർത്തിരിച്ച് പ്രത്യേകം സംസ്ക്കരിക്കുകയുമാണ്ചെയ്തു വരുന്നത്.ചെസ് നമ്പർ ബാഡ്ജും വിനയിൽ തുണി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നതും കലോൽസവത്തിൽ ശ്രദ്ധേയമായ കാര്യമാണ്.