ഇന്ന് പുതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ മുതല്‍ ഡോക്ടറെ കാണാന്‍ ടോക്കണ്‍ എടുത്ത് കാത്തിരുന്ന രോഗികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചത്.4 ഡോക്ടര്‍മാര്‍ വേണ്ടടത്ത് ഇന്ന് ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഡോക്ടര്‍മാര്‍ ക്യാമ്പിന് പേയതാണ് രോഗികള്‍ വലയാന്‍ കാരണം.രോഗികളുടെ എണ്ണം കണക്കിലെടുത്ത് ബദല്‍ സംവിധാനം ഏര്‍പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാത്തത് പ്രതിഷേധത്തിന് കാരണമായി.
പൂതാടി പഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് ആശ്വാസമാവേണ്ട ഗവ: ആശുപത്രിയിലാണ് ഡോക്ട്ടര്‍മാരുടെ കുറവ് മൂലം
രോഗികള്‍ വലഞ്ഞത് . ഡോക്ടര്‍മാര്‍ ക്യാമ്പിന് പേയതാണ് . രോഗികള്‍ വലയാന്‍ കാരണമായത് . എന്നാല്‍ രോഗികളുടെ എണ്ണം കണക്കിലെടുത്ത് ബദല്‍ സംവിധാനം ഏര്‍പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞുമില്ല.രാവിലെ മുതല്‍ മണിക്കൂറുകളോളം കാത്തിരുന്ന് മടുത്ത മിക്കവരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിയും വന്നു . പുതാടി ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന പാവപെട്ട രോഗികള്‍ . അധികൃതരുടെ അനാസ്ഥയില്‍ വലഞ്ഞിട്ടും വേണ്ട നടപടികള്‍ സ്വികരിക്കാന്‍ പഞ്ചായത്ത് അധികൃതരും നടപടിയെടുത്തില്ലന്ന് നാട്ടുകാര്‍ പറഞ്ഞു .പുതാടി പഞ്ചായത്തിലെ ഈ ആരോഗ്യ കേന്ദ്രം ആര്‍ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ്കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത് ,രാവിലത്തെ ഒ പി യുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ഉച്ചയോടെ ആശുപത്രി അടച്ചിടുന്ന അവസ്ഥയും ഉണ്ട് നിലവില്‍ നാലോളം ഡേക്ട്ടര്‍മാര്‍ ഇവിടെ ഉണ്ടങ്കിലും കിടത്തി ചികിത്സയും ലഭ്യമല്ല.ആയിരക്കണക്കിന് രോഗികളാണ് ദിവസവും ആരോഗ്യ കേന്ദ്രത്തില്‍ എത്തി മടങ്ങുന്നത് .പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് .ആശുപത്രിയുടെ ദുരവസ്ഥ മാറ്റുന്നതിന്, അടിയന്തിര നടപടികള്‍ ബന്ധപെട്ട അധികൃതര്‍ സ്വീകരിക്കണമെന്നും,അല്ലാത്തപക്ഷം പ്രക്ഷോഭവുമായി ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം .