നാലാംഘട്ട അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

0

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി നാലാംഘട്ട അണ്‍ലോക്ക് മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു . സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട് . കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതി നല്‍കിയിട്ടുള്ളത് . സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ അടഞ്ഞുതന്നെ കിടക്കും.

ഓണ്‍ലൈന്‍ ടീച്ചിങ്-ടെലി കൗണ്‍സിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്തിചേരാം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം . മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടെയിന്‍മെന്റിന് പുറത്തുള്ള അവരുടെ സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം . രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിട്ടായിരിക്കണം ഇത്. ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കും. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഈ പ്രവര്‍ത്തനങ്ങളൊന്നും അനുവദിച്ചിട്ടില്ല. കണ്ടെയ്ന്‍മെന്റ് അല്ലാത്ത ഭാഗങ്ങളില്‍ മറ്റു നിയന്ത്രണങ്ങള്‍ അരുത്. സിനിമാ ഹാളുകള്‍, നീന്തല്‍ കുളങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍ എന്നിവ അടഞ്ഞു കിടക്കും. 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!