വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാം. പലിശരഹിത വായ്പ ഉത്തരവ് ഇറങ്ങി

0

 

പന്ത്രണ്ട് വരെ ക്ലാസ്സുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുവാനായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ പഠനാവശ്യത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ രണ്ട് വര്‍ഷ കാലാവധിയുള്ള പലിശരഹിത വായ്പ സഹകരണ സംഘം/ബാങ്ക് വഴി നല്കുവാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ജൂണ്‍ 25 മുതല്‍ ജൂലൈ 31 വരെയാണ് വായ്പ നല്‍കുക. പരമാവധി പതിനായിരം രൂപ വരെയാണ് വായ്പ നല്‍കുക. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്‌കേണ്ടതാണ്. ഫോണ്‍ വാങ്ങിയതിന്റെ ബില്ല് ബാങ്കില്‍ സമര്‍പ്പിക്കണം. ഇരുപത്തിനാല് മാസഗഡുക്കളായി വായ്പത്തുക തിരിച്ചടക്കണം. ഈ കാലാവധിക്കുള്ളില്‍ അടച്ചുതീര്‍ക്കാനായില്ലെങ്കില്‍ തുടര്‍ന്നുള്ള തുകയ്ക്ക് പലിശ ഈടാക്കുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!