പെരുമ്പാമ്പ് വലയില്‍ കുടങ്ങി
പുഴയില്‍ മീന്‍ പിടിക്കാനിട്ട തെരിവലയില്‍ പെരുമ്പാമ്പ് കുടുങ്ങി. പുതുശ്ശേരിക്കടവ് കാച്ചപ്പള്ളി പൗലോസിന്റെ വലയിലാണ് എട്ടടി നീളമുള്ള പാമ്പ് കുടുങ്ങിയത്.സമീപവാസിയും വനം വകുപ്പ് ജീവനക്കാരനുമായ പി .എസ് ദിനേശ്കുമാര്‍ പാമ്പിനെ പുറത്തെടുക്കുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തു.കഴിഞ്ഞ കാലവര്‍ഷത്തില്‍ ബാണാസുര മലയില്‍ നിന്നും പെരുമ്പാമ്പുകള്‍ എത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ചിരക്കാക്കുടി പടിയില്‍ പെരുമ്പാമ്പിനെ പ്രദേശവാസികള്‍ കണ്ടിരുന്നു.