ഭിന്നശേഷിക്കാര്‍ക്ക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിന് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നു.വെള്ളമുണ്ട എട്ടെനാലില്‍ ഈ മാസം 20 ന് ഉദ്ഘാടനം ചെയ്യുന്ന അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തോടനുബന്ധിച്ചാണ് അല്‍കരാമ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററും ആരംഭിക്കുന്നത്.മൂന്ന് വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരെയാണ് സൗജന്യമായി പരിചരിക്കാനും തൊഴില്‍ പരിശീലിപ്പിക്കാനും കേന്ദ്രം ആരംഭിക്കുന്നത്.ജന്മനാ വൈകല്യമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും ചികിത്സയും പരിശീലനവും നല്‍കി ജീവിതത്തിലേക്ക് നടന്നുകയറാന്‍ പരിശീലിപ്പിക്കുകയാണ് അല്‍കരാമ ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.മൂന്ന് വയസ്മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പരിചരണവും ആറ് മുതല്‍ 18 വയസ്സു വരെ വിദ്യാഭ്യാസവും 18 മുതല്‍ 30 വരെ തൊഴില്‍ പരിശീലനവുമാണ് കേന്ദ്രത്തില്‍ നിന്നും നല്‍കുന്നത്.വെള്ളമുണ്ട,പടിഞ്ഞാറെത്തറ, തൊണ്ടര്‍നാട്,എടവക പഞ്ചായത്തുകളിലെ കുട്ടികള്‍ക്കാണ് കേന്ദ്രത്തില്‍ സൗജന്യമായി പ്രവേശനം നല്‍കുക.കുട്ടികള്‍ക്കായുള്ള സ്‌ക്രീനിംഗ് ക്യാമ്പ് ഈ മാസം 16 ന് എട്ടെനാലിലെ കേന്ദ്രത്തില്‍ വെച്ച് നടക്കും(ബൈറ്റ്-കൈപ്പാണി ഇബ്രാഹി,കണ്‍വീനര്‍ അല്‍കരാമ ചാരിറ്റി സെന്റര്‍)നാല് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് പ്രവേശനം നേടാവുന്നതാണ്.കുട്ടികള്‍ക്കാവശ്യമായ ഫിസിയോതെറാപ്പി,ഒക്യുപേഷണല്‍ തെറാപ്പി സ്പീച്ച് തെറാപ്പി,എന്നവ കേന്ദ്രത്തില്‍ നിന്നും നല്‍കും.ഈ മാസം 20 നാണ് അല്‍കരാമ ഡയാലിസിസ് സെന്ററിനൊപ്പം സ്പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.