വൃത്തിഹീനമായി ബത്തേരിയിലെ ചുങ്കം മത്സ്യമാര്‍ക്കറ്റ് പരിസരം.ചളിയും ദുര്‍ഗന്ധവും കാരണം ഇവിടെയെത്തി മല്‍സ്യം വാങ്ങാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ല.മാര്‍ക്കറ്റ് പരിസരം ശുചിയാക്കാന്‍ അടിയന്തര നടപടി നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് ആവശ്യം.
അടുത്തിടെ തുറന്ന ബത്തേരി ചുങ്കത്തെ മല്‍സ്യമാര്‍ക്കറ്റ് പരിസരാണ് വൃത്തിഹീനമായികിടക്കുന്നത്.മാര്‍ക്കറ്റ് അങ്കണത്തില്‍ പതിച്ച ഇന്റര്‍ലോക്ക് ഇളകി അടിയില്‍നിന്നും ചളിപുറത്തേക്ക് തെറിക്കുന്നത് കാരണം മല്‍സ്യം വാങ്ങാന്‍പോലും ഇവിടെ ആളുകള്‍ക്ക് വരാന്‍ സാധിക്കാത്ത സാഹചര്യമാണ്.ഇതിനുപുറമെ അസഹനീയമായ ദുര്‍ഗന്ധവുമാണ് വമിക്കുന്നത്.ഇന്ന രാവിലെ മാര്‍ക്കറ്റില്‍ മല്‍സ്യം വാങ്ങാനായെത്തിയ ആളുടെ ദേഹത്ത് നടക്കുന്നതിന്നിടെ ഇന്റര്‍ലോക്കിനടിയില്‍നിന്നും വസ്ത്രത്തില്‍ ചെളിതെറി്ച്ചു.ഇതിനുപുറമെ മാര്‍ക്കറ്റ് പരിസരത്ത് രാത്രി കാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചി്ട്ടില്ല.ഇതുകാരണം മാര്‍ക്കറ്റ് പരിസരവും ഇങ്ങോട്ടുള്ള വഴിയും സാമൂഹ്യവരിദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു.ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് പരിസരം ശുചീകരിച്ച് ആവശ്യാമായ അടിസ്ഥാന സൗകര്യങ്ങമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.