കേരളത്തിലെ ആദ്യ ഇ.ഹെല്‍ത്ത് സെന്റര്‍ നടവയലില്‍ പ്രവര്‍ത്തനമാരംഭിച്ചു

0

കണിയാമ്പറ്റ പഞ്ചായത്തിന്റെ സഹകരണത്തില്‍ ഹെല്‍പേജ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഇ.ഹെല്‍ത്ത് സെന്റര്‍ നടവയലില്‍ പ്രവര്‍ത്തനമാരംഭിച്ചു.ടെലി മെഡിസിന്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും. നിര്‍ദ്ധരായ വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് മികച്ച ചികിത്സാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാവുക. കേന്ദ്രത്തിന്റെ ഉത്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി ഹെല്‍പേജ് ഇന്ത്യ കണ്‍ട്രി ഹെഡ് മധുമദന്‍, മിഷന്‍ ഹെഡ് റാണ ,ഡയറക്ടര്‍ ബിജു മാത്യു, ത്രിതലഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരി ഐ മനച്ചിറ, വി.എം.തങ്കച്ചന്‍, ഷീല രാംദാസ്, റഹിയാനത്ത്മുഹമ്മദ് ,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!