അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു
നഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ആതുര രംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന വെള്ളമുണ്ടയിലെ അന്നക്കുട്ടി സിസ്റ്ററെ ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഡോക്ടര്‍ സിജോ കുര്യാക്കോസ്, മംഗലശ്ശേരി നാരായണന്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, എം ശശി മാസ്റ്റര്‍, എം സഹദേവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.