സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0

പയ്യമ്പള്ളി കൂടല്‍കടവ് പുഴയില്‍ സെമിനാരി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ പാലവിള സാന്‍ജോ ഫിലിപ്പ് (17) ആണ് മരിച്ചത്. പാലവിള ഫിലിപ്പ്-റോസ് മേരി ദമ്പതികളുടെ ഏക മകനാണ്. ബത്തേരി മലങ്കര കത്തോലിക്കാ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. കൂടല്‍കടവ് പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍പ്പെട്ട സന്‍ജോയെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. 4 മണിയോടെയായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!