ദേശീയ തല കായിക താരങ്ങളെ ആദരിച്ചു

0

നടവയല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തല കായിക താരങ്ങള്‍ക്ക് സ്വികരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനം നേടിയ ഗിഫ്റ്റി ഗ്രേഷ്യസ്,ദേശീയ കളരിപയറ്റ് മത്സരത്തില്‍ 3 സ്ഥാനം നേടിയ ജാനകി , സാന്ദ്ര എന്നിവരെയാണ് ആദരിച്ചത്.പരിപാടി എംഎല്‍എ,ഐ സി ബാലകൃഷ്ണ്ണന്‍ ഉദ്ഘാടനം ചെയ്തു. താരങ്ങളെ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ടൗണിലേക്ക് ഘോഷയാത്രയാണ് സ്വീകരിച്ചത്.

ആദരിക്കല്‍ ചടങ്ങില്‍ തങ്കച്ചന്‍ നെല്ലിക്കയം, മേഴ്‌സി സാബു , ബിനു എം സി , അന്നക്കുട്ടി ജോസ് , ഗ്രേഷ്യസ് നടവയല്‍ , പി പി ജോസഫ് . സന്ധ്യ ലിഷു , ഷിമാ മാനുവല്‍ ,സരിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!