ബത്തേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം.കേരള കോണ്‍ഗ്രസ്സിനുളളില്‍ കലാപം. ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യയും ബത്തേരി നഗരസഭ ചെയര്‍മാനും പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടുമായ ടി.എല്‍.സാബുവും തമ്മിലാണ് വാക്ക് പോര്. ഇതിനിടെ ടി.എല്‍.സാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കെ.ജെ.ദേവസ്യ തിരഞ്ഞെടുപ്പുകമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
ബത്തേരി നഗരസഭ ചെയര്‍മാന്‍സ്ഥാനം രാജിവെക്കണമെന്ന് റ്റി.എല്‍.സാബുവിനോട് കേരള കോണ്‍ഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യം റ്റി.എല്‍.സാബു തള്ളി.ഇതോടെയാണ് പാര്‍ട്ടി ജില്ലാപ്രസിഡണ്ടും ചെയര്‍മാനും തമ്മില്‍ തെറ്റിയത്.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ച സാഹചര്യത്തില്‍ ബത്തേരി നഗരസഭയില്‍ ഇടുതപക്ഷത്തിന്റെ പിന്തുണയോടെ നഗരസഭയുടെ ചെയര്‍മാന്‍സ്ഥാനം രാജിവെക്കണമെന്ന് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ റ്റി.എല്‍.സാബുവിനോട് ആവശ്യപ്പെട്ടിരുന്നു.ഇത് സാബു അംഗീകരിക്കാതെ വന്നതോടെ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കെ.ജെ.ദേവസ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.ഇതിന്റെ വിചാരണ ഈ മാസം 15ന് തുടങ്ങാനിരിക്കെയാണ് ജില്ലാ നേതത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സാബു രംഗത്തെത്തിയത്.പാര്‍ട്ടി ജില്ലാപ്രസിഡണ്ട് ഏകാധിപതിയാണന്നും നേതൃത്വത്തിന് ജീര്‍ണ്ണത ബാധിച്ചുവെന്നുമാണ് സാബു ആരോപിക്കുന്നത്.കൂടാതെ അഞ്ചുവര്‍ഷം ഇടതുപക്ഷത്തെ നഗരസഭയില്‍ പിന്താങ്ങുമെന്നുമാണ് സാബുവിന്റെ പക്ഷം. അതേ സമയം കേരള കോണ്‍ഗ്രസ്സം ഇടതുപക്ഷവും തമ്മില്‍ ഒരുവര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാന കരാറെയുള്ളുവെന്നും അത് അവസാനിച്ചെന്നും ഈ സാഹചര്യത്തില്‍ സാബു രാജിവെക്കണമെന്നുമാണ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ പറയുന്നത്. സാബുവിന്റെ മറ്റ് ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയാണന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നുമാണ് പാര്‍ട്ടി ജില്ലാ പ്രസിഡണ്ടിന്റെ നിലപാട്.