കാര്‍ഷിക മേഖലയില്‍ 3 കോടി 92 ലക്ഷം രൂപയുടെ നാശനഷ്ടം

0

ബത്തേരി: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയും കാറ്റും. ഇതിലൂടെ ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് 3 കോടി 92 ലക്ഷത്തിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കൃഷിവകുപ്പില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക കണക്കുകള്‍. വാഴ, കവുങ്ങ്, തെങ്ങ്, റബ്ബര്‍, നെല്ല്, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയ വിളകളാണ് നശിച്ചത്. വയനാട്ടിലെ പ്രധാനകൃഷിയായ വാഴയ്ക്കാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. 85.6 ഹെക്ടറിലെ 2 ലക്ഷത്തി 12 ആയിരത്തി 630 കുലച്ചതും കുലക്കാത്തതുമായ വാഴകള്‍ നശിച്ചു. ഇതുവഴി മാത്രം 3 കോടി 29 ലക്ഷം നഷ്ടമാണ് സംഭവിച്ചത്. 895 കവുങ്ങ്, 36 തെങ്ങ്, 258 റബ്ബര്‍, 430 കുരുമുളക് വള്ളികള്‍ എന്നിവയും നശിച്ചു. കനത്തമഴയില്‍ അഞ്ച് ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും നശിച്ചു. ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത് കണിയാമ്പറ്റ, നെന്മേനി, പനമരം, തരിയോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ്. മൂന്നര ഹെക്ടര്‍ സ്ഥലത്തെ കപ്പ കൃഷിയടക്കം 4.5 ഹെകടര്‍ പ്രദേശത്തെ പച്ചക്കറികൃഷിയും കനത്ത മഴയിലും കാറ്റിലും നശിച്ചു. ഏപ്രില്‍ മാസത്തെ കനത്തമഴയും കാറ്റും ജില്ലയിലെ 838 കര്‍ഷകരെയാണ് ബാധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!