കോളനി വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

0

ആദിവാസികള്‍ക്ക് കൃഷിഭൂമിയും വാസയോഗ്യമായ താമസസ്ഥലവും നല്‍കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റില്‍ പറത്തി മൃഗങ്ങള്‍ക്കുപോലും കയറിച്ചെല്ലാന്‍ മടിക്കുന്ന വാസയോഗ്യമല്ലാത്ത മൂന്ന് സെന്റ് ഭൂമി വീതം നല്‍കി ആദിവാസികളെ കോളനി വല്‍ക്കരിക്കാനുള്ള നടപടിക്ക് ഇടതുസര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പി.ഡി.പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി)ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടീഷ് കമ്പനികളെ ലാളിച്ചു ആദിവാസികളെ തല്ലിയോടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. കുത്തകകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്തു ആദിവാസികള്‍ക്ക് കൃഷിഭൂമിയും വാസയോഗ്യമായ താമസസ്ഥലവും ഒരുക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് പി ഡി പി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, മൊയ്തീന്‍ ചെമ്പോത്തറ, ജോണ്‍ പച്ചിലക്കാട്, ഉമ്മര്‍ തരുവണ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!