സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് ഏപ്രില്‍ 29 മുതല്‍

0

കല്‍പ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ജില്ലാതല സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 3-ാം തീയ്യതി വരെ കണിയാമ്പറ്റ ജി.എം.ആര്‍.എസില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ.പി.എസ്, ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.ജോണ്‍, എ.ഡി.എം. കെ.അജീഷ്, ഡി.എം.ഒ ഡോ.ആര്‍.രേണുക, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍, ആര്‍.ടി.ഒ. എം.പി ജെയിംസ് തുടങ്ങി വിവിധ വ്യക്തികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ജില്ലയുടെ അഭിമാനമായ സിവില്‍ സര്‍വ്വീസ് റാങ്ക് ഹോള്‍ഡര്‍ ശ്രീധന്യ സുരേഷിനെ ക്യാമ്പില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കും. മെയ് മൂന്നിന് നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സല്യൂട്ട് സ്വീകരിക്കും.21 വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 640 കേഡറ്റുകളാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതില്‍ പങ്കെടുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വി രജികുമാര്‍, എം.സി സോമന്‍, സജി ആന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!