കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ദ്വിതീയ തലത്തിലെ ആശുപത്രികളില്‍ ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ച പ്രധാന ആശുപത്രികളുടെ യോഗത്തില്‍ തീരുമാനിച്ചു.ഇതിലൂടെ ജില്ലജനറല്‍ ആശുപത്രികളിലെ ഐസിയു രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കു കൂടി ഇടപെടാനാകും.
മെഡിക്കല്‍ കോളജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തില്‍ തന്നെ മികച്ച പരിചരണം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നാണു വിലയിരുത്തല്‍.ആശുപത്രികളില്‍ കിടക്കകളും ഓക്സിജന്‍ കിടക്കകളും ഐസിയുവെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്നു മന്ത്രി വകുപ്പ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടെയും മറ്റു സുരക്ഷാ ഉപകരണങ്ങളുടെയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തും.അനധികൃത അവധി എടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം മന്ത്രി നിര്‍ദേശിച്ചു. ജില്ലകളില്‍ ഓക്സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ഈ മാസം 33 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കും.