മാനന്തവാടി മാര്‍ക്കറ്റില്‍ സംഘര്‍ഷം വ്യാപാരികള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

0

സബ്ബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ മാനന്തവാടി മത്സ്യ-മാംസ മാര്‍ക്കറ്റിനു പുറത്ത് വെച്ച് മത്സ്യ വില്‍പ്പന നടത്തിയത് സംഭവം വില്‍പ്പന നിര്‍ത്തിവെപ്പിക്കാന്‍ എത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി ഒടുവില്‍ വില്‍പ്പനക്കായി താല്‍ക്കാലിക സംവിധാനമൊരുക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

മതിയായ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇല്ലെന്ന കാരണത്താലാണ് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ മത്സ്യ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ കാലാവധി കഴിഞ്ഞതോടെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സബ്ബ് കളക്ടര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് മാലിന്യ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ വീണ്ടും സബ്ബ് കളക്ടര്‍ ഉത്തരവിട്ടത്. ഉത്തരവിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും മാലിന്യ പ്ലാന്റ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ തൊഴിലാളികള്‍ മാര്‍ക്കറ്റിന് പുറത്ത് കച്ചവടം ആരംഭിച്ചതാണ് നഗരസഭ അധികൃതരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് തൊഴിലാളികള്‍ നഗരസഭയിലേക്ക് മാര്‍ച്ചും നടത്തി. ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ വില്‍പ്പനക്ക് താല്‍ക്കാലിക സംവിധാനമൊരുക്കുമെന്നും മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് അന്‍ഷാദ് മാട്ടുമ്മല്‍, ഷെക്കീര്‍ മണ്ണില്‍തൊടി, കെ.സുബൈര്‍, സി.സഫീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.വി.എസ് മൂസ, ഡെന്നീസ് കണിയാരം, കെ.എം.നൗഷാദ് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!