ബസ് ജീവനക്കാരന്റെ മരണം; രണ്ട് പേര്‍ അറസ്റ്റില്‍

0

സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന തോണിച്ചാല്‍ ആലക്കണ്ടി പ്രകാശ് (48) ന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മാനന്തവാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എം സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തു. തോണിച്ചാല്‍ സ്വദേശികളായ ശിവന്‍ കുന്നില്‍ സജീവന്‍ (46), അപ്പുരയ്ക്കല്‍ ബിജു (40) എന്നിവരാണ് അറസ്റ്റിലായത്.പ്രകാശ് മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികള്‍ പ്രകാശിനെ മര്‍ദ്ദിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പ്രകാശിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നു.

വീട്ടിലേക്ക് പോകുന്ന വഴി ബസ്സില്‍ വെച്ച് നടന്ന തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് പ്രകാശിന് മര്‍ദ്ദനമേറ്റത്. പ്രതികള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!