മലേഷ്യയില്‍ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മേപ്പാടിയിലെ വടക്കന്‍ മുസ്തഫ, ഹുസൈന്‍ എന്നിവര്‍ക്ക് മേപ്പാടി പൗരാവലി സ്വീകരണം നല്‍കി. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ വെള്ളിമെഡല്‍ നേടിയ വടക്കന്‍ മുസ്തഫയും, 4ാം സ്ഥാനം നേടിയ ഹുസൈനും നാടിന്റെ അഭിമാനമായി മാറി. ഇരുവരും മേപ്പാടിയിലെ ചുമട്ട് തൊഴിലാളികളാണ്. മേപ്പാടി പോളീടെക്നിക് കോളേജ് പരിസരത്ത് നിന്നും നാസിക് ഡോലിന്റെ അകമ്പടിയോടെ വന്‍ സ്വീകരണമാണ് ഇവര്‍ക്ക് ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെക സഹദ്, വാര്‍ഡ് അംഗം ടി ഹംസ എന്നിവര്‍ സംസാരിച്ചു .