റോഡ് സുരക്ഷ ബോധവല്‍ക്കരണ വാഹന ജാഥ സംഘടിപ്പിച്ചു

0

റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി സബ്ബ് റീജിണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസിന്റയും ഡ്രൈവിംഗ് സ്‌ക്കുള്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ വാഹന ജാഥ സംഘടിപ്പിച്ചു. അഞ്ചാം മൈലില്‍ ജോയിന്റ് ആര്‍.ടി.ഒ ടി.ജോണ്‍ റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു.പി.കെ സനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.കെ ബൈജു, കെ സി ജോഷി, ലിയോ ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു.സമാപനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന ഗിഫ്റ്റ് ചെക്കിംഗില്‍ എം വി ഐ എസ് ഫ്രാന്‍സിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!