സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

0

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോഗം ചേരും. ഇന്ന് ചേരുന്ന് ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. ലോണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നാല്‍ കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള മേഖലകളില്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കടുപ്പിക്കാന്‍ ആയിരി ക്കും തീരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടു ത്തിയത് ഇന്നലെയാണ് 7445 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ കണക്കുപ്രകാരം പരിശോധിച്ച് ഏഴില്‍ ഒരാള്‍ക്ക് വീതം പോസിറ്റീവ് ആകുന്നുണ്ട്. 3 ജില്ലകളില്‍ പ്രതിദിനം രോഗികളുടെ എണ്ണം ഇന്നലെ 900 കടന്നിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!