കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ ആളുകള്‍

0

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ഈ മാസം 31 മുതല്‍ സെക്രട്ടേറിയറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വളം, കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാം. ചകരിമില്ലുകള്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അവയുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, ഈ സാധനങ്ങള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകളില്‍ അടക്കം കൂടിയ വിലയാണ് ഈടാക്കുന്നത്. ഇത്തരം നടപടികള്‍ കണ്ടെത്താനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങള്‍ പരിശോധന ആരംഭിച്ചു. കൂടുതല്‍ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!