സൂര്യാഘാതത്തിന് സാധ്യത;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

0

അന്തരീക്ഷത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സൂര്യാതാപത്തിനും നിര്‍ജലീകരണത്തിനും സാധ്യതയുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ളം കൈയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ കുട കരുതണം. ചൂട് പരമാവധി എത്തുന്നത് നട്ടുച്ചയ്ക്കാണ്. ആ സമയത്ത് പാചകത്തില്‍ ഏര്‍പ്പെടരുത്. പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗമുള്ളവര്‍ ഉള്‍പ്പെടെ പകല്‍ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൊഴിലാളികള്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിക്കാന്‍ തൊഴില്‍ ദാതാക്കള്‍ തയ്യാറാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!