യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍.

0

പുല്‍പള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.ഇന്ന് പുല്‍പ്പള്ളിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.ജനുവരി ഒന്നിന് രാത്രി മരണപ്പെട്ട ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര ഉന്നതിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു.ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടയില്‍ സ്ത്രീയുടെ മകന്‍ സ്ഥലത്തേക്ക് എത്തി.തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാള്‍ കലഹം ഉണ്ടാക്കി.നേരം പുലര്‍ന്ന് കോളനി പരിസരത്ത് നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാബു അവശനിലയിലായിരുന്നു.തുടര്‍ന്ന് പ്രദേശവാസികള്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാബു മരണപ്പെട്ടു.പോസ്റ്റുമോര്‍ട്ടത്തിലാണ് ബാബുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഇതുമൂലം ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ സുമേഷിന്റെ ഇടപെടല്‍ കണ്ടെത്തിയത്.അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊക്കിരി-ജാനകി ദമ്പതികളുടെ മകനാണ് ബാബു.

 

Leave A Reply

Your email address will not be published.

error: Content is protected !!