പാഴ്‌സല്‍ സര്‍വീസില്‍ ജിപിഎസ് വെച്ച് ലഹരികടത്ത്
സ്വകാര്യ ബസിന്റെ ക്യാബിനുള്ളില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎയും കഞ്ചാവും. പെട്ടിക്കുള്ളിലാണ് ജിപിഎസ് ഘടിപ്പിച്ചിരുന്നത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ടീമും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റും ടീമും സംയുക്തമായി പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 200ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും പിടികൂടിയത്.ലഹരികടത്തിയവരെ കുറിച്ച് വ്യകതമായ സൂചനകള്‍ ലഭിച്ചതായി എക്‌സൈസ്.