വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സ്റ്റേജ് ഇനങ്ങള്‍ക്ക് നാളെ തുടക്കം.നാളെ രാവിലെ 10 മണിയോടെ കല്‍പ്പറ്റ എസ്.കെ. എം.ജെയില്‍ എം.എല്‍.എ ടി .സിദ്ധീഖ് കലോത്സവം ഉദ്ഘാടനം ചെയ്യും.ഒന്‍പത് സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.വിവിധ സ്‌ക്കൂളുകളില്‍ നിന്നുമായി 288 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.എന്‍പതോളം സ്‌ക്കൂളുകളാണ് മത്സരിക്കാനായി എത്തുന്നത്.
പ്രധാന സ്റ്റേജ് എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഓഫ് സ്റ്റേജു മല്‍സരങ്ങള്‍ പൂര്‍ത്തിയായി. മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഒഫിഷ്യലുകള്‍ക്കും ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാളെ മുതല്‍ മിഴികളുടെ നോട്ടം എസ്.കെ.എം.ജെ ഗ്രൗണ്ടിലെ ഉത്സവപ്പൂരത്തിലേക്ക്