മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കണക്ക് പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 44 പേരെ കാണാതായി. മരിച്ച 254 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 84 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 170 പേരെ ബന്ധുക്കള്‍ക്ക് കൈമാറി.
128 പേരെ കാണാതായവരില്‍നിന്നാണ് 84 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ഇതുവരെ മുണ്ടക്കൈ- ചൂരല്‍മല ഭാഗങ്ങളില്‍നിന്ന് 151 മൃതദേഹങ്ങളും 45 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. നിലമ്പൂര്‍ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളുമാണ് കിട്ടിയത്. ദുരന്തബാധിത കുടുംബങ്ങള്‍ 1084, ദുരന്തബാധിത കുടുംബാംഗങ്ങള്‍ 4636.